മുല്ലപ്പെരിയാര്‍ ഡാംമലയാളികള് ആകെ മുല്ലപ്പെരിയാര്‍ ജ്വരത്തിലാണ് . എവിടെ നോക്കിയാലും സംസാരം മുല്ലപ്പെരിയാറിനെക്കുറിച്ച് തന്നെ . ചാനലുകളും പത്രങ്ങളും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളും എല്ലാം മുല്ലപ്പെരിയാര്‍ മയം തന്നെ . ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന് ഭീഷണി ഉയര്‍ത്തി , വിള്ളലുകളും പൊട്ടലുകളുമായി വാര്‍ധക്യം ബാധിച്ചു നില്‍ക്കുന്ന മുല്ലപ്പെരിയാര്‍ ഡാം ചാനലുകള്‍ക്ക് അവരുടെ റേറ്റിംഗ് ഉയര്‍ത്താനും രാഷ്ട്രീയക്കാര്‍ക്ക് അവരുടെ സങ്കുചിതമായ മുതലെടുപ്പ് നടത്താനുമുള്ള അവസരമായാണ് കാണുന്നത് . ചാനലുകളായ ചാനലെല്ലാം ഓ ബി വാനുകളുമായിതമ്പടിച്ചു , സ്കെയിലും പിടിച്ചു ഇരിക്കുകയാണ്, ഉയര്‍ന്നു വരുന്ന ജലനിരപ്പിന്റെ സെന്റി മീറ്റര്‍ അളക്കാന്‍ . ഡാം പൊട്ടിത്തകരുന്നതിനു മുമ്പ് ഇവന്മാര്‍ അണക്കെട്ടില്‍ മുങ്ങി ചാവാതിരുന്നാല്‍ മതി.
എന്ത് വിഷയം കിട്ടിയാലും കുരങ്ങന് പൂമാല കിട്ടിയ പോലെയാണ് രാഷ്ട്രീയക്കാരുടെ അവസ്ഥ . ഏതുവിഷയമായാലും എതിരാളികളെ ഒന്ന് അടിക്കാന്‍ പറ്റുമോ എന്ന അന്വേഷണത്തിലാണ് നമ്മുടെ രാഷ്ട്രീയ നേതാക്കള്‍. കാക്ക കാഷ്ടിച്ചാലും ആട് മൂത്രമൊഴിചാലും ഹര്‍ത്താല്‍ നടത്തുന്ന രീതി ഇവിടെയും സ്വീകരിച്ചു. എന്തിനു വേണ്ടിയായിരുന്നു ഹര്‍ത്താല്‍ എന്ന് നടത്തിയവര്‍ക്ക് പോലും വലിയ തിട്ടമില്ല .കേരളത്തിലെ ഹര്ത്താലിന്റെ മൊത്തം കുത്തക ഏറ്റെടുത്തവര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചപ്പോള്‍ ഞങ്ങളും ആ കാര്യത്തില്‍ പിന്നിലല്ല എന്ന് തെളിയിക്കാനായി വലതു മുന്നണിയും പ്രഖ്യാപിച്ചു അതെ ദിവസം ഹര്‍ത്താല്‍. കേരളത്തിലെ രണ്ടു ജില്ലകളില്‍ നടക്കുന്ന ഹര്‍ത്താല്‍ കണ്ടിട്ട് പുരട്ചി തലൈവി എങ്ങാനും പുതിയ ഡാം നിര്‍മിക്കാന്‍ സമ്മതിചാലോ! അതിന്റെ രാഷ്ട്രീയ നേട്ടം ഒറ്റയടിക്ക് ഇടതു പക്ഷം പോക്കറ്റിലേക്കു ആക്കിയാലോ എന്നാ മൌഡ്യ വിചാരം ആയിരിക്കാം അവരെയും അതിനു പ്രേരിപ്പിച്ചത് . എന്തായിരുന്നു അന്നത്തെ ഹര്‍ത്താല്‍ കൊണ്ട് നേടിയെടുത്ത നേട്ടം എന്ന് രണ്ടു മുന്നണികളും വ്യക്തമാക്കേണ്ടിയിരിക്കുന്നു .50 വര്ഷം കാലാവധിയുള്ള ഡാമിന് 999 വര്ഷം പാട്ടക്കരാര്‍ കൊടുത്തതിനു ശേഷവും ഡാം അപകടാവസ്ഥയില്‍ ആണെന്ന് അര നൂറ്റാണ്ട് മുമ്പേ റിപ്പോര്‍ട്ടു നല്‍കിയിട്ടും എവിടെയായിരുന്നു നമ്മുടെ രാഷ്ട്രീയക്കാര്‍ .
കരുണാനിധിയും ജയലളിതയും ഒരു രാഷ്ട്രീയ സ്ടണ്ടായി ഈ വിഷയത്തെ കാണുന്നിടത്തോളം കാലം ഇത് അപരിഹാര്യമായി തുടരുക തന്നെ ചെയ്യും . മറിചു ഇതൊരു മാനുഷിക പ്രശ്നമായി , ലക്ഷ ക്കണക്കിന് മനുഷ്യരുടെ ജീവിക്കാനുള്ള അവകാശമായി അവരുടെ മുന്നില്‍ ഉയര്‍ത്തി കൊണ്ട് വരാന്‍ നമ്മുടെ നേതാക്കള്‍ക്ക് കഴിയണം . അവരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി രണ്ടു സംസ്ഥാനങ്ങളും യോജിച്ച ഒരു തീരുമാനതിലെത്തണം. ഡാമിന് അപകടം സംഭവിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ അവരെയും ബാധിക്കും എന്ന കാര്യം ഓര്‍മപ്പെടുത്താന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് കഴിയണം. തങ്ങള്‍ക്കു ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന വെള്ളം ഇനിയും ലഭിക്കും എന്ന് അവര്‍ക്ക് ഉറപ്പു നല്‍കി , പുതിയ ഡാമിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്താന്‍ നമ്മുടെ അധികാരികള്‍ക്ക് കഴിയണം .അല്ലാതെ ഇവിടെ ഇരുന്നു കൊണ്ട് വാചകമടിയും പത്ര പ്രസ്താവനകളും ഹര്‍ത്താലുകളും അല്ല വേണ്ടത് . ലക്ഷക്കണക്കിന് മനുഷ്യരുടെ മനസ്സിലെ ഭീതിയകറ്റാന്‍ നമ്മുടെ ഭരണാധികാരികള്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കണം . അങ്ങ് കേന്ദ്രത്തിലിരിക്കുന്ന നമ്മുടെ മന്ത്രിമാരും എം പി മാരും ഗവണ്മെന്റിനെ കൊണ്ട് കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണം . കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുകൂലമായി നിലപാട് സ്വീകരിച്ചില്ലെങ്കില് സ്ഥാനങ്ങള്‍ രാജിവെക്കാന്‍ നമ്മുടെ മന്ത്രിമാര്‍ തയ്യാറാകണം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ